റിപ്പോർട്ടർ ടിവിയിക്ക് പിഴ ചുമത്തി ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതി. 10,000 രൂപയാണ് പിഴ ചുമത്തിയത്. മരംമുറി കേസിലെ വാർത്തകൾ വിലക്കണമെന്ന ഹർജി പിൻവലിച്ചതോടെയാണ് പിഴ ചുമത്തിയത്. വാർത്തകൾ വിലക്കിക്കൊണ്ട് 2025 ൽ ഒക്ടോബർ 25ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ടർ ടിവി ഹർജി പിൻവലിച്ചത്. ഹർജിക്കാർക്ക് ദുരുദ്ദേശമെന്ന് കോടതി നിരീക്ഷിച്ചു. വാർത്തകൾ പുനസ്ഥാപിക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

വിവിധ മാധ്യമങ്ങളുടേതായി 994 ലിങ്കുകൾ ആണ് റിമൂവ് ചെയ്യാൻ ആവശ്യപ്പെട്ടത്. ഈ വാര്‍ത്തകളെല്ലാം വീണ്ടും പബ്ലിഷ് ചെയ്യാം എന്നാണ് പുതിയ വിധി.

























