കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ വാർഡിൽ മൂർഖൻ പാമ്പ് കയറിയ നിലയിൽ. ആശുപത്രിയിലെ കാർഡിയോളജി വാർഡിലെ ശുചിമുറിയിലാണ് ഇന്നലെ രാവിലെ മൂർഖൻ പാമ്പിനെ കണ്ടത്. ബി ബ്ലോക്കിലായിരുന്നു സംഭവം. രോഗിയുടെ കൂട്ടിരിപ്പുകാരാണ് ശുചിമുറിയിലേക്ക് ഇഴഞ്ഞുകയറുന്ന മൂർഖൻ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട കൂട്ടിരിപ്പുകാർ പുറത്തേക്കോടി. പിന്നീട് ആശുപത്രി ജീവനക്കാർ എത്തിയാണ് പാമ്പിനെ പിടിച്ചത്. പരിയാരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പലപ്പോഴും പാമ്പിനെ കാണാറുണ്ടെന്നാണ് ആക്ഷേപം.
























