മോഷണക്കുറ്റം ആരോപിച്ച് പുനലൂരിൽ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചെന്ന് പരാതി

കൊല്ലം: പുനലൂരിൽ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാൻ ശ്രമിച്ചെന്ന് പരാതി. പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു റെഡിഡൻഷ്യൽ സ്‌കൂളിലെ ക്രൂരത. പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും കുട്ടിയെ തല കീഴായി നിർത്തി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂർ പൊലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു.

പുനലൂർ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിലാണ് സംഭവം. സാധാരണക്കാരായിട്ടുള്ള കുട്ടികൾ നിന്ന് പഠിക്കുന്ന ഹോസ്റ്റൽ സ്വഭാവമുള്ള സ്ഥാപനമാണിത്. സ്ഥാപനത്തിന്റെ വാർഡനും കുക്കുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പത്തനംതിട്ട സ്വദേശികളായ ലിജു കുമാർ, ടോം എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്നുതന്നെ റിമാൻഡ് ചെയ്യുമെന്നാണ് വിവരം.