ദമ്പതികളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം ആ ത്മ ഹത്യ; ഏക മകൻ ലഹരിയ്ക്ക് അടിമയായതിലെ മനോവിഷമം

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ നിർത്തിയിട്ട കാറിനുള്ളിൽ ദമ്പതികള്‌ വെന്തുമരിച്ച സംഭവം ആ ത്മ ഹത്യയെന്ന് നി​ഗമനം. തുകലശ്ശേരി വേങ്ങശ്ശേരിയിൽ വീട്ടിൽ രാജു തോമസ്, ഭാര്യ ലൈജു തോമസ് എന്നിവരുടെ മൃത ദേഹം ആണ് കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ഏക മകൻ ലഹരിക്ക് അടിമയായതിനാൽ ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പ് പിന്നീട് പോലീസ് ഇവരുടെ വീട്ടിൽ നിന്ന് കണ്ടെത്തി.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെ വേങ്ങൽ മുണ്ടകൻ പാടം വഴി പെട്രോളിങ്ങിന് പോയ പോലീസ് സംഘമാണ് മീറ്ററുകൾക്കപ്പുറത്ത് പുക ഉയരുന്നത് കണ്ടത്. പൊലീസ് സംഘം അടുത്തെത്തുമ്പോഴേക്കും കാർ പൂർണമായി കത്തി നശിച്ചിരുന്നു .മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ,ഭാര്യലൈജു തോമസ് എന്നിവരായിരുന്നു കാറിൽ ഉണ്ടായിരുന്നത് എന്ന് പിന്നീട് ബന്ധുക്കളെത്തി സ്ഥിരീകരിച്ചു. ഏക മകൻ ലഹരിക്ക് അടിമയായതിനാൽ ജീവ നൊ ടുക്കുന്നു എന്ന ആ ത്മ ഹത്യാക്കുറിപ്പ് പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ തുകലശ്ശേരിയിലെ ഇവരുടെ വീട്ടിൽനിന്ന് കണ്ടെത്തി.