സൈബര്‍ അധിക്ഷേപം; എ എ റഹീം എംപിയുടെ പരാതിയില്‍ കേസ്

തിരുവനന്തപുരം: എഎ റഹീം എംപിക്കും കുടുംബത്തിനുമെതിരെ സൈബര്‍ അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ കേസെടുത്തു. ഫെയ്‌സ്ബുക്കില്‍ എഎ റഹീം എംപിയുടെയും ഭാര്യയുടെയും ഫോട്ടോ സഹിതം വെച്ചാണ് അധിക്ഷേപ പോസ്റ്റുകള്‍ വന്നതെന്നാണ് പരാതി. സംഭവത്തില്‍ എംപി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസിലാണ് പരാതി നല്‍കിയത്. തന്റെയും ഭാര്യയുടേയും വ്യക്തിത്വത്തെ ബാധിക്കുന്നതും സ്ത്രീത്വത്തിന് ക്ഷതം ഏല്‍പിക്കുന്നതുമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്ന് പരാതിയില്‍ പറയുന്നു. ബിഎന്‍എസ് 78,79,352 വകുപ്പുകളും കേരള പൊലീസ് ആക്ട് 120(O) വകുപ്പുമാണ് ചുമത്തിയിട്ടുള്ളത്.