ബോളിവുഡിന് നടി ദീപിക പദുകോണിനെ വിമർശിച്ച് സംഘ്പരിവാർ. അബുദാബി ടൂറിസം വകുപ്പിൻറെ പരസ്യവുമായി ബന്ധപ്പെട്ടാണ് വിമർശനം. പരസ്യത്തിൽ ഹിജാബ് ധരിച്ചാണ് ദീപിക എത്തുന്നത്. ഇതാണ് വിമർശനങ്ങൾക്ക് കാരണം. നിലപാടില്ലാത്ത ആളാണെന്നും ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ചോയിസ് ഇല്ലേ എന്നൊക്കെ കമൻറുകളുണ്ട്. പണത്തിന് വേണ്ടി എന്തും ചെയ്യും ഏതു നിലപാടും മാറ്റും എന്ന് പറയുന്നവരുമുണ്ട്. മുൻപ് ജവാൻ എന്ന ചിത്രത്തിൽ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തിയ ദീപികയ്ക്കെതിരെ വലിയ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഹിന്ദുത്വത്തെ ആക്ഷേപിക്കാനാണ് കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതെന്നായിരുന്നു ആക്ഷേപം.

അന്ന് ദീപിക പറഞ്ഞത് ഞാൻ എന്ത് വസ്ത്രം ധരിക്കണമെന്നത് എൻറെ ഇഷ്ടമാണെന്നാണ്. ആ നിലപാടിനെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയും സംഘപരിവാറും ചോദ്യം ചെയ്യുന്നത്. പണത്തിന് വേണ്ടി ഹിജാബ് ധരിക്കാം ഹിന്ദുത്വത്തിൻറെ കാര്യം വരുമ്പോൾ മാത്രമാണോ എൻറെ ചോയിസ് എന്ന് പറയുകയുള്ളോ എന്നാണ് സംഘപരിവാറിൻറെ ചോദ്യം.


മസ്ജിദിൽ കയറിയതുകൊണ്ടും തൻറെ ജോലിയുടെ ഭാഗമായതുകൊണ്ടുമാണ് ദീപിക ഈ വസ്ത്രം ധരിച്ചതെന്നും അമ്പലത്തിൽ പോകുമ്പോൾ അതിന് അനുയോജ്യമായ വസ്ത്രം ധരിക്കുന്ന ആളാണ് താരമെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.























