ദീപികയ്ക്കും രണ്‍വീറിനും പെണ്‍കുഞ്ഞ് പിറന്നു

താരദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും പെൺകുഞ്ഞ് പിറന്നു. മുംബൈയിലെ എച്ച്.എൻ. റിലയൻസ് ഹോസ്പിറ്റലിൽ വച്ചായിരുന്നു പ്രസവമെന്നാണ് റിപ്പോർട്ടുകൾ.സെപ്റ്റംബറില്‍ പുതിയ അതിഥിയെത്തുമെന്ന് നേരത്തെ തന്നെ ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. കുഞ്ഞിനെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും ദീപിക പോസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ നവംബറില്‍ ഇരുവരും അഞ്ചാം വിവാഹ വാര്‍ഷികവും ആഘോഷിച്ചു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കുഞ്ഞുടുപ്പിന്റേയും ഷൂസിന്റേയും ബലൂണുകളുടേയും ചിത്രം പങ്കുവെച്ച് ഇരുവരും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിക്കുകയായിരുന്നു.