ആരാധകരുടെ സംശയം ശരി തന്നെ ; ഗർഭിണിയാണെന്ന് വെളിപ്പെടുത്തി ദിയ കൃഷ്ണ

ഗർഭിണിയാണെന്ന വിവരം പങ്കുവച്ച് സോഷ്യൽ മീഡിയോ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. മൂന്നു മാസം വരെ ഇക്കാര്യം സർപ്രൈസ് ആക്കി വയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ, അതിനു മുൻപെ പലരും ഈ ‘വിശേഷം’ ഊഹിച്ചെന്നും ദിയ കൃഷ്ണ വെളിപ്പെടുത്തി. ആരാധകരുടെ സംശയം ശരിയാണെന്നും താൻ ഗർഭിണിയാണെന്നും ദിയ സ്ഥിരീകരിച്ചു.

കഴിഞ്ഞ രണ്ടു മാസങ്ങളിലായി ദിയ ഗർഭിണി ആണോയെന്ന ചോദ്യം പലപ്പോഴും ആരാധകർ ഉന്നയിക്കുന്നുണ്ടായിരുന്നു. എന്നാൽ, അതിനൊന്നും കൃത്യമായ മറുപടി താരം നൽകിയിരുന്നില്ല.

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ദിയ കൃഷ്ണയുടെ വിവാഹം. ദീർഘകാലസുഹൃത്തായിരുന്നു അശ്വിൻ ഗണേശിനെയാണ് ദിയ വിവാഹം ചെയ്തത്. സോഫ്റ്റ്‌വയർ എൻജിനീയർ ആണ് അശ്വിൻ. നടനായ കൃഷ്ണകുമാർ – സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അഹാനയും ഇഷാനിയും ഹൻസികയുമാണ് സഹോദരിമാർ.