വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കരുത്; ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം, സോനം വാങ്ചുക്

ന്യൂഡല്‍ഹി: സിജെപി പ്രതിഷേധം 33-ാം ദിവസത്തില്‍ എത്തിനില്‍ക്കെ കേന്ദ്രത്തിന് കത്തെഴുതി സോനം വാങ്ചുക്. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പു നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം എന്ന് സോനം കത്തിൽ വ്യക്തമാക്കി. നിരാഹാര സമരം സോനം വാങ്ചുകിനോട് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാജ്യ തലസ്ഥാനത്തുണ്ടായ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ടാണ് സോനം വാങ്ചുക് കേന്ദ്രസർക്കാരിന് കത്തെഴുതിയത്. നടപടി സ്വീകരിക്കില്ല എന്ന് ഉറപ്പു ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കാം എന്നും സോനം അറിയിച്ചു.ധർമ്മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യവും പരിഗണിക്കാമെന്ന് തന്നെ സന്ദർശിച്ച കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡയും ജിതേന്ദ്ര സിങ്ങും പറഞ്ഞതായും സോനം വിവരം പങ്കുവെച്ചു.