നയൻതാരയുടെ സോഷ്യല്‍ മീഡിയ പോസ്റ്റനെ രൂക്ഷമായി വിമര്‍ശിച്ച് ഡോക്ടര്‍. ഹിബിസ്കസ് ചായയുടെ ഗുണവശങ്ങളെ കുറിച്ച് താരം പങ്കുവെച്ച പോസ്റ്റാണ് വിമര്‍ശനത്തിനിടയാക്കിയത്. ‘Hibiscus tea ’ അഥവാ ചെമ്പരത്തി പൂവ് കൊണ്ടുള്ള ചായ ഇതാണ് തന്റെ ഇഷ്ട്ടപ്പെട്ട ചായ എന്നും ഇതിന്റെ ഗുണങ്ങളെ പറ്റിയും താരം പോസ്റ്റിൽ കുറിച്ചിരുന്നു. എന്നാൽ നയൻതാര നൽകിയ ഹെൽത്തി ടിപ്സ് വിവാദമായിരിക്കുകയാണ് ഇപ്പോൾ. ഡോക്ടര്‍ സിറിയക് എബി ഫിലിപ്സാണ് താരത്തെ വിമര്‍ശിച്ചത്.

പ്രമേഹം, കൊളസ്ട്രോള്‍, രക്ത സമ്മര്‍ദ്ദം തുടങ്ങിയവയ്ക്ക് ഹിബിസ്കസ് ചായ പ്രതിവിധിയാണ് എന്ന താരത്തിന്റെ കുറിപ്പിനെയാണ് ഡോക്ടര്‍ വിമര്‍ശിച്ചത്. സെലിബ്രിറ്റി ന്യൂട്രിഷന്റെ പരസ്യമാണ് അതെന്നും താരം എഴുതിയത് അസംബന്ധമാണ് എന്നാണ് വിമര്‍ശനം. ഇതില്‍ നയൻതാര ഖേദം പ്രകടിപ്പിച്ചിട്ടില്ല. നയൻതാര എഴുതിയ പോസ്റ്റിന്റെ സ്ക്രീൻഷോട്ടിനൊപ്പമാണ് താരത്തിനെതിരെ ഡോകര്‍ വിമര്‍ശന കുറിപ്പ് എഴുതിയിരിക്കുന്നത്. ആരോഗ്യകാര്യത്തില്‍ ഉത്തരവാദിത്ത ബോധമില്ലാതെ ഇങ്ങനെ താരങ്ങള്‍ ഇടപെടുന്നത് ശരിയല്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.


80 ലക്ഷത്തിന് മുകളിൽ വരുന്ന ഫോളോവേഴ്സിനെ നയൻതാര തെറ്റിദ്ധരിപ്പിച്ചെന്നും ,ചെമ്പരത്തി പൂവിന്റെ ചായ സ്വാദുള്ളതാണെന്നാണ് പറഞ്ഞതെങ്കിൽ കുഴപ്പമില്ല, എന്നാൽ ഈ ചായ കൊണ്ട് ഇത്രയും ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന വാദം അറിവില്ലായ്മ കൊണ്ടാണെന്ന് ഡോക്ടർ പറയുന്നു. വിവാദത്തിനു പുറകെ ഇൻസ്റ്റാഗ്രാമിൽ നിന്ന് പോസ്റ്റ് പിൻവലിച്ചിരിക്കുകയാണ് താരം.























