ആത്മ*ഹ*ത്യാ ശ്രമം: ഞാൻ ചെയ്തത് വൃത്തികെട്ട പരിപാടി, ക്ഷമ ചോദിച്ച് എലിസബത്ത്

ആത്മഹ*ത്യയ്ക്കു ശ്രമിച്ചതിന്റെ കാരണം തുറന്നുപറഞ്ഞ് ഡോ. എലിസബത്ത് ഉദയൻ. ഒരു ഘട്ടത്തിൽ വിഷമം താങ്ങാൻ പറ്റിയില്ലെന്നും അതുകൊണ്ട് ചെയ്തുപോയതാണെന്നും എലിസബത്ത് പറയുന്നു. താൻ മൂലം വിഷമിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും ജീവിതത്തിൽ പുതിയ തീരുമാനങ്ങൾ എടുത്തെന്നും എലിസബത്ത് വ്യക്തമാക്കി.

‘‘ആശുപത്രിവിട്ടു, കുറച്ചു ദിവസത്തിനുള്ളിൽ നാട്ടിൽ വരും. ഇനിയും ചിരിച്ച മുഖത്തോടെ വിഡിയോ ചെയ്യണമെന്നാണ് ആഗ്രഹം, ചിലപ്പോൾ വിഡിയോ ഇനി ചെയ്യില്ലായിരിക്കും. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. വിളിച്ചും മെസേജ് അയച്ചും അന്വേഷിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

ഒരു ഘട്ടത്തിൽ വിഷമം താങ്ങാൻ‍ പറ്റിയില്ല, അതൊന്നും ഇതിനൊരു വിശദീകരണമല്ലെന്ന് അറിയാം. ഒരു സോറി കൊണ്ടൊന്നും പകരമാകില്ലെന്ന് അറിയാം. എന്തൊക്കെ വിഷമങ്ങൾ വന്നാലും നേരിടണം. ചെറിയ ചെറിയ സന്തോഷങ്ങൾ ആഘോഷിക്കണം. ഇതിനൊക്കെ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ കുറച്ച് വിഷമഘട്ടത്തിലാണ്. ഇങ്ങനെയൊരു ശ്രമം നടത്തിയതുകൊണ്ട് ഞാനിപ്പോൾ കഴിക്കുന്ന ആന്റി ഡിപ്രസൻസ് കുറച്ചുദിവസത്തേക്കു നിർത്താൻ പറഞ്ഞിട്ടുണ്ട്. കുറച്ചുദിവസം കഴിഞ്ഞാൽ വീണ്ടും തുടരും, അതിന്റെ റിയാക്‌ഷൻ നമ്മളിലുണ്ടാകും. ഡിപ്രഷൻ മരുന്ന് കഴിക്കുന്നയാൾ അത് നിർത്തുകയാണെങ്കിൽ തന്നെ പതുക്കയെ നിർത്താകൂ. പക്ഷേ ഞാനിപ്പോൾ ഇങ്ങനെയൊരു വൃത്തികെട്ട പരിപാടി കാണിച്ചതു കാരണം അത്തരം മരുന്നുകൾ ശരീരത്തിലേക്കു ചെല്ലുന്നത് നല്ലതല്ല.

അതു കഴിക്കാതിരിക്കുമ്പോൾ ശരീരം പ്രതികരിക്കും, അത് ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ട് കുറച്ചുദിവസത്തേക്ക് വിഡിയോ ഉണ്ടായിരിക്കുന്നതല്ല. പക്ഷേ പഴയ വിഡിയോകൾ പോസ്റ്റ് ചെയ്യും. നാട്ടിൽ വച്ച് എല്ലാവരെയും കാണാം. നല്ല നല്ല തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അത് പ്രാവർത്തികമാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നെ ഓർത്ത് വിഷമിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നു.’’–എലിസബത്തിന്റെ വാക്കുകൾ.