എലിസബത്ത് അഹമ്മദാബാദ് ആശുപത്രിയിൽവച്ച് ഗുളിക കഴിച്ചു; കണ്ടെത്തിയത് അവശനിലയിൽ

നടൻ ബാലയ്ക്കും കുടുംബത്തിനും എതിരെ ആരോപണവുമായി മുൻ പങ്കാളി ഡോ.എലിസബത്ത് ഉദയൻ. താൻ മരിച്ചാൽ പൂർണ ഉത്തരവാദി ബാലയും കുടുംബവുമാണെന്ന് എലിസബത്ത് പറഞ്ഞു. മൂക്കിൽ ട്യൂബു ഘടിപ്പിച്ച് ആശുപത്രിക്കിടക്കയിൽ കിടന്നു ചിത്രീകരിച്ച തന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് ആരോപണങ്ങൾ ഉയർത്തിയത്.

തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നും എലിസബത്ത് പറയുന്നു. എന്താണ് ആരോഗ്യ പ്രശ്നമെന്ന് എലിസബത്ത് വിഡിയോയിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും അഹമ്മദാബാദിലെ ബിജെ ആശുപത്രിയിൽ അമിതമായി ഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

തുടർന്ന് അതേ ആശുപത്രിയിൽ തന്നെ എലിസബത്തിനെ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആശുപത്രി കിടക്കയിൽ വച്ച് ചിത്രീകരിച്ച വിഡിയോ എലിസബത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.