കൊച്ചി: എംപുരാന്‍ വിവാദത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ഖേദ പ്രകടനത്തിന് പിന്നാലെ പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ബിജെപി നേതാവിന്റെ പ്രതികരണം. ഇനി കാണുന്നത് എംപുരാനല്ല വെറും ‘എംബാം’പുരാന്‍… എന്നും കെ സുരേന്ദ്രന്‍ പറയയുന്നു.

ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും. ഉദരനിമിത്തം ബഹുകൃതവേഷം.. തുടങ്ങിയ പരാമര്‍ശങ്ങളും ആരെയും പേരെടുത്ത് പറയാതെ കെ സുരേന്ദ്രന്‍ പറയുന്നു.


കെ സുരേന്ദ്രന്റെ പോസ്റ്റ്-
ഉദരനിമിത്തം ബഹുകൃതവേഷം.. ഇനി കാണുന്നത് എംപുരാനല്ല വെറും ‘എംബാം’പുരാൻ… ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും.നാസൗ നായം കരഗതഃ കരസ്ഥോപി വിനാശിതഃ|
ആശയാ ദൂഷിതാ ബുദ്ധിഃ കിം കരോമി വരാധമഃ||























