ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ ഓൺലൈനിൽ ചോർന്നതായി റിപ്പോർട്ട്. ചിത്രം തിയേറ്ററുകളിലെത്തി മണിക്കൂറുകൾക്കുള്ളിൽ ടെലഗ്രാമിലും ഓൺലൈനിലും ചോർന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഫിൽമിസില്ല, ടെലഗ്രാം, മൂവീ റൂൾസ്, തമിഴ് റോക്കേഴ്സ് തുടങ്ങിയ വെബ്സൈറ്റുകളിൽ ചിത്രം ലീക്കായെന്നാണ് റിപ്പോർട്ട്.

ചിത്രത്തിന്റെ എച്ച്ഡി പതിപ്പുകൾ വരെ ലീക്കായെന്നാണ് പുറത്ത് വരുന്ന വിവരം. പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററുകളിൽ വലിയ ആവേശം തീർത്തിരിക്കുകയാണ്. ചിത്രം ആദ്യ ഷോ പൂർത്തിയാക്കിയപ്പോൾ തന്നെ ലീക്കായത് അണിയറ പ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയുടെ വ്യാജ പതിപ്പുകളെ പ്രോത്സാഹിപ്പിക്കരുതെന്നാണ് എമ്പുരാന്റെ അണിയറ പ്രവർത്തകർ ആവശ്യപ്പെടുന്നത്. ” സേ നോ ടു സ്പോയിലേർസ്, സേ നോ ടു പൈറസി” എന്ന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു.

























