തിരുവനന്തപുരം: കാര്യവട്ടം ഉള്ളൂർക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ. വലിയവിള പുത്തൻവീട്ടിൽ ഉല്ലാസി(35)നെയാണ് വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉണ്ണികൃഷ്ണൻ നായരെ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തു.

രക്തത്തിൽ കുളിച്ച നിലയിൽ ആയിരുന്നു ഉല്ലാസിന്റെ മൃതദേഹം കിടന്നിരുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു. മദ്യലഹരിയിൽ അടിപിടിക്കിടെ സംഭവിച്ചതാണെന്നാണ് പ്രാഥമിക വിവരം.



ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ഉണ്ണികൃഷ്ണനാണ് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഭാര്യ ഉഷയോട് ഉല്ലാസ് രക്തത്തിൽ കുളിച്ച് കിടക്കുന്നതായി പറഞ്ഞത്. തുടർന്ന് അമ്മ ഉഷ വീട്ടിലെത്തി നോക്കുമ്പോൾ വീട്ടിലെ ഹാളിനുള്ളിൽ മകനെ മരിച്ച നിലയിൽ കണ്ടെത്. ഉടൻ പോത്തൻകോട് പോലീസിൽ വിവരം അറിയിച്ചു.























