പള്ളാത്തുരുത്തി പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടി യുവാവും യുവതിയും; തിരച്ചില്‍ തുടരുന്നു

ആലപ്പുഴ: ആലപ്പുഴയില്‍ പള്ളാത്തുരുത്തി പാലത്തില്‍ നിന്നും യുവാവും യുവതിയും ആറ്റിലേക്ക് ചാടി. ഇതുവഴി പോയ ലോറി ഡ്രൈവർ സംഭവം കണ്ട പോലീസില്‍ അറിയിക്കുകയായിരുന്നു.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആണ് സംഭവം. വിവരമറിഞ്ഞ് നെടുമുടി പോലിസും അഗ്‌നിശമന സേനയും എത്തി പരിശോധിച്ചെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആറ്റില്‍ കൂടുതല്‍ തിരച്ചില്‍ തുടരുകയാണ്.