‘കെജിഎഫ്’ സഹസംവിധായകന്റെ നാലര വയസുള്ള മകൻ ലിഫ്റ്റ് അപകടത്തിൽ മരിച്ചു

കന്നഡയിലെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സഹസംവിധായകനായ കീർത്തൻ നാദഗൗഡയുടെ നാലര വയസ്സുള്ള മകൻ സോണാർഷ് കെ. നാദഗൗഡ ലിഫ്റ്റിൽ കുടുങ്ങി മരിച്ചുവെന്ന് സ്ഥിരീകരിച്ച് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. കീർത്തന്റെ കുടുംബത്തിനോട് തന്റെ അനുശോചനം അറിയിക്കുകയും ചെയ്തു അദ്ദേഹം. കീർത്തൻ നാദഗൗഡയുടെ കുടുംബത്തിന് സംഭവിച്ച ഈ ദുരന്തം അദ്ദേഹത്തെ അതീവ ദുഃഖത്തിലാഴ്ത്തിയെന്ന് പവൻ കല്യാൺ കുറിച്ചു. കെജിഎഫ്, സലാർ തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ച വ്യക്തിയാണ് കീർത്തൻ.

കന്നഡപ്രഭയുടെ റിപ്പോർട്ട് അനുസരിച്ച് തിങ്കളാഴ്ചയാണ് ദുരന്തമുണ്ടായത്. സമൃദ്ധി പട്ടേൽ എന്നിവരുടെ മകനാണ് അന്തരിച്ച നാലുവയസുകാരനായ ചിരഞ്ജീവി സോണാർഷ് കെ. നാദഗൗഡ. ഈ മരണം ഹൃദയഭേദകമാണെന്ന് പവൻ കല്യാൺ കുറിച്ചു.

അതേസമയം ദുരന്തത്തേക്കുറിച്ച് കീർത്തൻ നാദഗൗഡയുടെ കുടുംബം ഇതുവരെ ഔദ്യോഗികമായി ഒരു പ്രസ്താവനയും നൽകിയിട്ടില്ല. എങ്ങനെയാണ് അപകടം സംഭവിച്ചതെന്നത് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.