കോഴിക്കോട് നാലാം ക്ലാസ് വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

കോഴിക്കോട്: ഓമശ്ശേരിയിൽ നാലാം ക്ലാസ് വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. വെളിമണ്ണ ആലത്തുകാവിൽ മുഹമ്മദ്‌ ഷാഫിയുടെയും ഫൈറൂസയുടെയും മകൻ മുഹമ്മദ്‌ ഫസീഹ് (10) ആണ് മരിച്ചത്. വെളിമണ്ണ ജിഎംയുപി സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർഥിയാണ്.

ഇന്നലെ കളിക്കാൻ പോയി വൈകിട്ട് 7 മണിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുതുള്ളി പുഴയിൽ വെളിമണ്ണ പാലത്തിനടുത്തു നിന്നാണ് മൃതദേഹം കിട്ടിയത്. സഹോദരൻ: മുഹമ്മദ്‌ അബാൻ.