കൊച്ചി: പൊലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ സംഭവത്തിൽ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യുന്നു. തന്നെ ആരോ ആക്രമിക്കാൻ വന്നതാണെന്നു ഭയന്ന് ഓടിയതാണെന്ന് ഷൈൻ മൊഴി നൽകി. പൊലീസാണ് വന്നതെന്ന് അറിയില്ലായിരുന്നുവെന്നും തമിഴ്‌നാട്ടിലേക്കാണ് പോയതെന്നും ഷൈൻ പറഞ്ഞു. ഷൈനിന്റെ ഫോൺ പൊലീസും ഡാൻസാഫ് സംഘവും പരിശോധിക്കുകയാണ്. സെൻട്രൽ എസിപി സി.ജയകുമാർ, നാർക്കോട്ടിക് എസിപി കെ.എ. അബ്ദുൾ സലാം എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ സംഭവവും അതിനു ശേഷമുണ്ടായ കാര്യങ്ങളുമാണ് പ്രധാനമായും ചോദിച്ചറിയുന്നത്.

ഡാൻസാഫ് ടീം എത്തിയപ്പോൾ ഷൈൻ എന്തിന് ഇറങ്ങിയോടി, ഹോട്ടലിൽ മുറിയെടുത്തത് എന്തിന്, ഒളിവിൽ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ചോദിക്കുന്നത്. മുൻകാല കേസുകളെപ്പറ്റിയും ചോദിച്ചറിന്നുണ്ട്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയിരിക്കുന്നത്. ഹോട്ടലിൽ പരിശോധന നടന്ന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ഇഴകീറി ചോദിക്കുന്നുണ്ട്.

























