സ്വർണവില കുതിക്കുന്നു; പവന് 85,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില അയവില്ലാതെ വീണ്ടും കുതിക്കുന്നു. ഇന്ന് പവന് 680 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വർണവില വീണ്ടും പുതിയ സർവകാല റെക്കോർഡ് കുതിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് 85,360 രൂപയായി. പണിക്കൂലിയും മറ്റും ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണത്തിന്റെ വില ഒരു ലക്ഷത്തോളം വരും. ഗ്രാമിന് 85 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വർണം 10,67. രൂപ എന്ന നിരക്കിലാണ് ഇന്ന് വിൽക്കുന്നത്.

ആഗോള സാഹചര്യങ്ങളാണ് സ്വർണവില കുതിച്ചുയരാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് ഡോളർ ദുർബലമാകുന്നത് ഉൾപ്പെടെ സ്വർണവില ഉയരാൻ കാരണമാകുന്നുണ്ട്. അതിനൊപ്പം നവരാത്രിയും മഹാനവമിയും ദീപാവലിയും ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങൾ വരാനിരിക്കുന്നതും ഡിമാന്റ് ഉയർത്തിയിട്ടുണ്ട്.