വീണ്ടും കുതിച്ച് സ്വർണ വില ; പവന് 440 രൂപ കൂടി

കൊച്ചി: രണ്ടു ദിവസം ഇടിവു പ്രകടിപ്പിച്ചതിനു ശേഷം തിരിച്ചു വന്ന സ്വർണ വില വീണ്ടും മുകളിലേക്ക്. ഇന്ന് പവന് 440 രൂപ കൂടി 84,680ൽ എത്തി. ഗ്രാം വിലയിലുണ്ടായത് 55 രൂപയുടെ വർധന. ഒരു ഗ്രാം സ്വർണത്തിന്റെ വില 10,585 രൂപ. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണവില. സെപ്റ്റംബർ 9 നാണ് വില എൺപതിനായിരം പിന്നിട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ ഓരോ ദിവസവും റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

ചൊവ്വാഴ്ച രേഖപ്പെടുത്തിയ 84,840 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. എന്നാൽ പിന്നീട് രണ്ടുദിവസം വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.