റെക്കോർഡുകൾ മറികടന്ന് സ്വർണവില; 70,000 ത്തിലേക്ക് അടുത്തു

തിരുവനന്തപുരം: റെക്കോഡുകൾ മറികടന്ന് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് 1,480 രൂപ പവന് വർധിച്ചതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 69,960 രൂപയാണ്. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 75,500 രൂപയ്ക്ക് മുകളിൽ നൽകണം.