കടുത്ത മാനസിക സംഘർഷം, പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വർ; പരാതി നൽകി നടി ഹണി റോസ്

കൊച്ചി: രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി നടി ഹണി റോസ്. താൻ ബോബി ചെമ്മണൂരിനെതിരെ നൽകിയ പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്ക് നേരെ തിരിക്കാനുമുള്ള ഉദ്ദേശ്യത്തോടെ സൈബർ ഇടത്തിൽ ഓർഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുൽ ഈശ്വർ ചെയ്യുന്നതെന്ന് നടി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്. അതിന്റെ പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വറാണ്. രാഹുലും ഈശ്വറും ബോബിയുടെ പിആർ ഏജൻസികളും സംഘടിതമായി തന്നെ ആക്രമിക്കുന്നു. രാഹുൽ ഈശ്വർ മാപ്പർഹിക്കുന്നില്ലെന്നും ഹണി റോസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.