കാസർകോട്: വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസർകോട് കോളിച്ചാൽ മൊട്ടയം കൊച്ചിയിലെ ബി പി ശോഭന (53) ആണ് മരിച്ചത്. എലിക്കു വിഷം വെക്കുന്നതിനിടെ അബദ്ധത്തിൽ തെറിച്ച് ഗ്ലാസിൽ വീഴുകയായിരുന്നെന്നാണ് പറയപ്പെടുന്നത്. ഈ ഗ്ലാസിൽ ശോഭന വെള്ളം കുടിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ആദ്യം മംഗളൂരുവിലും പിന്നീട് കണ്ണൂരിലും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.


























