എന്നെ കൊച്ചുപ്രേമൻ എന്നു വിളിക്കുന്നവർ അദ്ദേഹത്തെയാണ് അപമാനിക്കുന്നത്’; ട്രോളുകളോട് പ്രതികരിച്ച് ജാൻമണി

സമൂഹമാധ്യമങ്ങളിൽ തനിക്ക് നേരെ ഉയരുന്ന ട്രോളുകൾക്കും പരിഹാസങ്ങൾക്കും മറുപടിയുമായി സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റും ബി​ഗ്ബോസ് താരവുമായ ജാൻമണി ദാസ്. തന്നെ കൊച്ചപ്രേമൻ എന്നു വിളിക്കുന്നവർ തന്നെയല്ല, അദ്ദേഹത്തെയാണ് അപമാനിക്കുന്നതെന്ന് ജാൻമണിദാസ് പറയുന്നു. സുഹൃത്തും ബിഗ് ബോസിൽ ജാൻമണിയുടെ സഹതാരവുമായിരുന്ന അഭിഷേകിനൊപ്പമുള്ള അഭിമുഖത്തിലായിരുന്നു ജാൻമണിയുടെ പ്രതികരണം.

പൂതന എന്നൊക്കെ എന്നെ വിളിക്കാറുണ്ട്. എനിക്ക് ഇതൊന്നും കണ്ടിട്ട് വിഷമം തോന്നാറില്ല. മൈൻഡ് ചെയ്യാറുമില്ല. ട്രോളുകൾ കാണുമ്പോൾ ചിരിയാണ് വരാറ്. അവരുടെയൊക്കെ നിലവാരം അത്രയേ ഉള്ളൂ. കൊച്ചുപ്രേമൻ എന്നു വിളിച്ച് എന്നെ പരിഹസിക്കാം എന്നാണ് ചിലർ കരുതുന്നത്. പക്ഷേ, അവർ എന്നെയല്ല, അദ്ദേഹത്തെയാണ് കളിയാക്കുന്നത്. അദ്ദേഹം ഒരു നല്ല കലാകാരനാണ്. ഒരു പണിയുമില്ലാതെ 24 മണിക്കൂറും ഫോണും കയ്യിൽ പിടിച്ചിരിക്കുന്നവരാണ് ഇത്തരത്തിലുള്ള കമന്റുകളിടുന്നത്. ഈ പറയുന്നവരാരും എനിക്ക് ചെലവിനുള്ള പണം നൽകുന്നില്ല”, ജാൻമണി ദാസ് പറഞ്ഞു. ഒരു ദിവസം രാത്രി കമന്റുകൾ കണ്ട് തന്നെ വിളിച്ച് ജാൻമണി ഭയങ്കര ചിരിയായിരുന്നു എന്നായിരുന്നു അഭിഷേകിന്റെ പ്രതികരണം.