ആന്റണി പെരുമ്പാവൂരിന്റെ വീട്ടിൽ മോഹൻലാലിനു പിറന്നാൾ ആഘോഷം

മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കി ആന്റണി പെരുമ്പാവൂരും കുടുംബവും. ആന്റണിയുടെ വീട്ടിൽവച്ചായിരുന്നു പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. ആന്റണിയുടെ ഭാര്യ ശാന്തി, മക്കളായ അനിഷ, ആശിഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അനിഷയുടെ ഭർത്താവിന്റെ മാതാപിതാക്കളായ ഡോ. വിൻസന്റിനെയും ഭാര്യ സിന്ധുവിനെയും ചിത്രങ്ങളിൽ കാണാം.

അതേസമയം പിറന്നാൾ ആഘോഷത്തിനുശേഷം മോഹൻലാൽ വിദേശത്തേക്കു പോകുമെന്ന് റിപ്പോർട്ടുണ്ട്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സത്യൻ അന്തിക്കാട് ചിത്രമായ ‘ഹൃദയപൂർവ’ത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.

ഈ വർഷം ഫെബ്രുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ‘ഹൃദയപൂർവം’.