അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ: 40ാം ജന്മദിനത്തിൽ കാവ്യ മാധവൻ

നാൽപതാം പിറന്നാൾ ദിനത്തിൽ അച്ഛനെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് നടി കാവ്യ മാധവൻ. അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാളിതെന്ന് കാവ്യ പറയുന്നു. മനസ്സിൽ മായാത്ത ഓർമകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ് ഈ പിറന്നാൾ ദിനത്തിൽ തനിക്ക് സാന്ത്വനമേകുന്നതെന്നും കാവ്യ കുറിച്ചു. അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ മനോഹരമായ ചിത്രങ്ങളും കാവ്യ പങ്കുവച്ചു. ‘‘ഓരോ പിറന്നാളും, ഓരോ ഓർമദിനവും അച്ഛന്റെ സാന്നിധ്യം കൊണ്ടാണ് അവിസ്മരണീയമായത്.

ഇന്ന്, അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ. മനസ്സിൽ മായാത്ത ഓർമകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തിൽ എനിക്ക് സാന്ത്വനമാകുന്നത്’.

ഈ വർഷം ജൂൺ മാസത്തിലായിരുന്നു കാവ്യയുടെ അച്ഛൻ പി. മാധവന്റെ അന്ത്യം.