മകൾ മഹാലക്ഷ്മിക്കു പിറന്നാൾ ആശംസകളുമായി നടി കാവ്യ മാധവൻ. എന്റെ പിറന്നാൾ പെൺകുട്ടി എന്ന അടിക്കുറിപ്പോടെ മഹാലക്ഷ്മിക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ചായിരുന്നു കാവ്യയുടെ ആശംസ. ആരാധകരടക്കം നിരവധിപ്പേരാണ് മഹാലക്ഷ്മിക്കു പിറന്നാൾ ആശംസകളുമായി എത്തുന്നത്. മഹാലക്ഷ്മിക്കൊപ്പം കൈപിടിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു സഹോദരിയായ മീനാക്ഷിയുടെ പിറന്നാൾ ആശംസ. മഹാലക്ഷ്മിയുടെ ആറാം പിറന്നാൾ ആണിത്.

2018 ഒക്ടോബര്‍ 19-നാണ് മഹാലക്ഷ്മി ജനിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ടാണ് മഹാലക്ഷ്മി എന്ന പേര് നൽകിയത്.

























