തിരുവനന്തപുരം: മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്തെന്ന് ആരോപണം. കയ്യാറിലെ 128–ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. ഗൾഫിലുള്ള ഖാലിദിന്റെ വോട്ട് ജാഫർ ചെയ്തെന്നാണ് ആരോപണം. വോട്ട് രേഖപ്പെടുത്തിയ ജാഫർ കസ്റ്റഡിയിൽ.

അതേസമയം സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു. എറണാകുളത്ത് കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. തെക്കൻ ജില്ലകളിലാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തുന്നത്. കണ്ണൂരിൽ പോളിങ് കുറവാണ്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.

























