തളിപ്പറമ്പ് (കണ്ണൂർ): പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി പാകംചെയ്ത് കഴിച്ച രണ്ടുപേരെ വനംവകുപ്പ് പിടികൂടി. മാതമംഗലം മുണ്ടപ്രം സ്വദേശികളായ ഉറുമ്പിൽ ഹൗസിൽ യു. പ്രമോദ്(40), ചന്ദനംചേരി ഹൗസിൽ സി. ബിനീഷ് (37) എന്നിവരാണ് പിടിയിലായത്.

പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡിലെ വീട്ടുപരിസരത്തുവെച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി പാകംചെയ്ത് കഴിക്കുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമം 2022 ഷെഡ്യൂൾ ഒന്നിൽപ്പെട്ട ജീവിയാണ് പെരുമ്പാമ്പ്.

























