കൊച്ചി: സിപിഎം പാർട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച്, അന്തരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കോടിയേരി മരിച്ചശേഷം കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല. സിപിഎം ഉന്നതനേതൃത്വം അവഗണിക്കുന്നെന്ന് പച്ചക്കുതിര മാഗസിനു നൽകിയ അഭിമുഖത്തിൽ വിനോദിനി ആരോപിച്ചു. പി ബി അംഗത്തിൽനിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണ്. കേരളത്തിൽ ഉന്നതസ്ഥാനം വഹിക്കുന്നയാളാണ് ആ അംഗം.

ആവശ്യത്തിന് വിളിച്ചാൽ പിബി അംഗം ഫോണെടുക്കാറില്ല. നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ല. ആ നേതാവ് പിണറായി വിജയൻ അല്ല. പിണറായിയെ ഫോൺ വിളിച്ചാൽ എടുക്കും. അല്ലെങ്കിൽ അദ്ദേഹം തിരിച്ചു വിളിക്കുമെന്നും വിനോദിനി പറഞ്ഞു. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പി ബി അംഗം ആവശ്യത്തിന് വിളിച്ചാൽ ഫോണെടുക്കാറില്ലെന്നും വിനോദിനി ആരോപിക്കുന്നു. അതേസമയം ഈ വിഷയത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് വിനോദിനി അഭിമുഖത്തിൽ പറയുന്നു.

























