പത്തനംതിട്ട: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണിയെത്തുടർന്ന് വീട്ടമ്മ ജീവ*നൊടുക്കി. പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം. രണ്ടാംകുറ്റി സ്വദേശിനി ലീലയാണ് മരിച്ചത്. അമിതമായി ഗുളിക കഴിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് നീലാംബരനെയും മകൻ ധിപിനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും കുടുംബം വായ്പ എടുത്തിരുന്നു.

കൃത്യമായി അടയ്ക്കുന്നുണ്ടായിരുന്നു. ഒരു അടവ് മുടങ്ങിയപ്പോൾ സ്വകാര്യ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബമെന്ന് ബന്ധു പറഞ്ഞു. ഞായറാഴ്ച വൈകീട്ട് കൂട്ടത്തോടെ മരിക്കാൻ തീരുമാനിച്ചെങ്കിലും പേടിയാണെന്ന് ധിപിൻ പറഞ്ഞതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇന്നു രാവിലെ വീട്ടുകാർ നോക്കുമ്പോൾ ലീലയെ മരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് ധിപിനും അച്ഛൻ നീലാംബരനും അമിതമായി ഗുളികൾ കഴിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

























