ചേര്‍ത്തലയില്‍ കെ.എസ്.ആര്‍. ടി.സി. ബസ് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ആലപ്പുഴ : ചേര്‍ത്തലയില്‍ കെ.എസ്.ആര്‍. ടി.സി. ബസ് ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കഞ്ഞിക്കുഴി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പനമ്പടച്ചിറ അനന്തകൃഷ്ണന്റെ മകന്‍ ശിവകുമാര്‍ (28) സഹോദരിയുടെ മകന്‍ മുരുകേശന്‍ (43) എന്നിവരാണ് മരിച്ചത്. കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സാണ് ഇടിച്ചത്.

ദേശീയപാതയില്‍ ചേര്‍ത്തല തങ്കി കവലയ്ക്ക് വടക്ക് വശത്ത് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് അപകടം നടന്നത്. ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.ഇരുവരും തമിഴ്‌നാട് സ്വദേശികളാണ്. മുരുകേശന്‍ വര്‍ഷങ്ങളായി കഞ്ഞിക്കുഴി പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡിലാണ് താമസം പെയിന്റിങ് തൊഴിലാളികളാണ്.