തദ്ദേശ തിരഞ്ഞെടുപ്പ് ; തീയതി ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തും. രണ്ട് ഘട്ടമായാകും വോട്ടെടുപ്പ് നടക്കുക. ഈ മാസം അവസാനവും ഡിസംബർ ആദ്യവാരത്തിലുമായി വോട്ടെടുപ്പ് നടക്കുമെന്ന് സൂചനയുണ്ട്. എപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാലും തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് മുന്നണികൾ പറയുന്നു.

മുന്നണികൾ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകളും പാർട്ടികൾ സ്ഥാനാർഥി നിർണയവും അതിവേഗം നടപ്പാക്കി വരികയാണ്. ജയിക്കുമെന്ന് നല്ല ആത്മവിശ്വാസമുണ്ടെന്നാണ് സിപിഐഎമ്മിന്റെ വിശ്വാസം. തങ്ങൾ മിഷൻ 2025 പ്രഖ്യാപിച്ചെന്നും ചിട്ടയോടെ പ്രവർത്തനം നടത്തുമെന്നും യോജിച്ച സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്നും പറയുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.

ബിജെപി ഈ തിരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രതീക്ഷകൾ. അതേസമയം കൊച്ചി കോർപറേഷനിലേക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.