രാജ്യത്തിന് അഭിമാനം; ഇന്ത്യൻ ആർമിയെ അഭിനന്ദിച്ച് മമ്മൂട്ടി

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ ആർമിയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. രാജ്യത്തിന് അഭിമാനമാണെന്നും ജീവൻ രക്ഷിക്കുന്നതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദിയെന്നും മമ്മൂട്ടി കുറിച്ചു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു മമ്മൂട്ടിയുടെ പ്രശംസ.

‘നമ്മുടെ യഥാർത്ഥ നായകന്മാർക്ക് സല്യൂട്ട്! രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. ജീവൻ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. രാജ്യത്തിന് അഭിമാനം. ജയ് ഹിന്ദ്’, എന്നാണ് മമ്മൂട്ടി കുറിച്ചത്. അതേസമയം, പിന്തുണയുമായി മോഹൻലാലും രംഗത്ത് എത്തിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ എന്ന് കുറിച്ചിരിക്കുന്ന കാർഡ് മോഹൻലാൽ ഫേസ്ബുക്കിൽ കവർ ഫോട്ടോ ആക്കിയിട്ടുണ്ട്.

‘എന്റെ രാജ്യം..എന്റെ അഭിമാനം. Salute to our real heroes’, എന്നാണ് ​ഗിന്നസ് പക്രുവിന്റെ വാക്കുകൾ. ‘നമ്മുടെ സായുധ സേനയ്ക്ക് സല്യൂട്ട്. ജയ് ഹിന്ദ്’, എന്ന് സുരാജ് വെഞ്ഞാറമൂടും കുറിച്ചു. ‘നീതി ലഭിക്കട്ടെ. ജയ് ഹിന്ദ്’, എന്നാണ് തെലുങ്ക് താരം അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പഹൽഗാം ഭീകരാക്രമണം നടന്ന് പതിനഞ്ച് ദിവസം പിന്നിടുമ്പോഴാണ് ഇന്ത്യ ഇപ്പോൾ തിരിച്ചടിച്ചിരിക്കുന്നത്.