കാസർകോട് : ട്രെയിനിൽ ഓടിക്കയറുന്നതിനിടെ വീണ് യുവാവിന് ദാരുണാന്ത്യം. ഒഡീഷ സ്വദേശിയും മംഗ്ളൂറിൽ പെട്രോൾ പമ്പിൽ ജോലിക്കാരനുമായ സുശാന്ത് (41) ആണ് മരിച്ചത്. ഉച്ചക്ക് രണ്ടരയോടെ കാസർകോട് റെയിൽവേ സ്‌റ്റേഷനിലാണ് അപകടം. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്കുളള ട്രെയിനിലായിരുന്നു സുശാന്ത് യാത്ര ചെയ്തിരുന്നത്. കാസര്‍കോട് വെച്ച് വെളളം വാങ്ങാനായി ഇറങ്ങി. ട്രെയിൻ നീങ്ങുന്നത് കണ്ട് ഓടിക്കയറാൻ ശ്രമിച്ചപ്പോൾ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീഴുകയായിരുന്നു. യാത്രക്കാര്‍ ട്രെയിൻ ചങ്ങല വലിച്ച് നിര്‍ത്തിയെങ്കിലും മരിക്കുകയായിരുന്നു.
























