തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികലെ പൊലീസ് പിടികൂടി. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിന്‍, മനോജ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് നെയ്യാറ്റിന്‍കര ഊരുട്ടുകാല സ്വദേശിയായ ആദിത്യനെ(23) വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി 7.30ഓടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ വെച്ചാണ് വെട്ടേറ്റത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.
























