തൃശ്ശൂർ: ന്യൂ ഇയർ ആശംസിക്കാത്തതിന് യുവാവിനെ കുത്തി വീഴ്ത്തി. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. ദേഹമാസകലം 24 തവണ കുത്തേറ്റിട്ടുണ്ട്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഞ്ചാവ് കേസിലെ പ്രതിയായ ഷാഫിയാണ് സുഹൈബിനെ കുത്തിയത്. ഷാഫിയെ സുഹൈബ് ന്യൂ ഇയർ ആശംസിക്കാത്തതാണ് പ്രകോപനമുണ്ടായതിന് കാരണം.

സുഹൈബും നാല് സുഹൃത്തുക്കളും ചെറുതുരുത്തിയില്‍ നിന്ന് ഗാനമേള കഴിഞ്ഞു മടങ്ങിവരവേ മുള്ളൂര്‍ക്കരയിലെ ഒരു ബസ് സ്റ്റോപ്പിൽ കയറിയിരുന്നു. ആ സമയം അവിടേക്ക് ഷാഫിയും സുഹൃത്തുക്കളും എത്തുകയും ഇവരോട് ഹാപ്പി ന്യൂ ഇയര്‍ പറയുകയും ചെയ്തു. എന്നാൽ സുഹൈബും സുഹൃത്തുക്കളും തിരിച്ചു പറഞ്ഞില്ല. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

























