കണ്ണൂർ: സ്‌കൂള്‍ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. വളക്കൈ പാലത്തിന് സമീപമത്ത് വെച്ചായിരുന്നു അപകടം. സ്കൂൾ വിട്ട ശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് നിയന്ത്രണം വിട്ട് ബസ് മറിഞ്ഞത്. അപകടം നടന്നയുടൻ തന്നെ സ്ഥത്തെത്തി നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. കുട്ടികളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂള്‍ വിട്ടശേഷം കുട്ടികളുമായി പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കുറുമാത്തൂർ ചിന്മയ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

























