ആലപ്പുഴ: സോഷ്യൽ മീഡിയ റീലുകളിലൂടെ തിളങ്ങിയ മിമിക്രി ആർട്ടിസ്റ്റ് ശരത് ഉണ്ണിത്താൻ അന്തരിച്ചു. ശരത്തിന്റെ സുഹൃത്തുക്കൾ തന്നെയാണ് മരണവിവരം അറിയിച്ചത്. അമേരിക്കയിൽ വച്ച് കുഴഞ്ഞുവീണാണ് അന്ത്യം. നടി സ്നേഹ ശ്രീകുമാർ അടക്കമുള്ളവർ ശരത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്. റീലുകളിലൂടെ ശ്രദ്ധനേടിയ ശരത്ത് ’ഗുണ്ട ബിനു’ എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. മാര്‍ച്ച് 31ന് ശരത്തിന്റെ പിറന്നാളായിരുന്നു.

























