ചെന്നൈ: തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയും കെ പൊൻമുടിയും പുറത്ത്. അഴിമതിക്കേസിൽ സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെയാണ് സെന്തിൽ ബാലാജിയുടെ രാജി. ലൈംഗീക തൊഴിലാളികളെയും ഹൈന്ദവ ദൈവങ്ങളെയും അപമാനിച്ച കേസിൽ ഹൈക്കോടതി കേസെടുത്തതാണ് കെ പൊൻമുടിയ്ക്ക് തിരിച്ചടിയായത്. പദ്മനാഭപുരം എംഎൽഎ മനോ തങ്കരാജ് വീണ്ടും മന്ത്രി ആകും. സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി നടത്തുന്നത് ഇത് ആറാം തവണയാണ്.

മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കിൽ അഴിമതിക്കേസിലെ ജാമ്യം റദ്ദാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയതോടെയാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ കരുത്തനായ സെന്തിൽ ബാലാജിയുടെ മന്ത്രിപദവി തുലാസിലായത്.

























