തിരുവനന്തപുരം: സ്‌കൂളുകളിലെ സൂംബയെക്കുറിച്ചുള്ള വിവാദം കൊഴുക്കുന്നതിനിടെ, വിദ്യാര്‍ഥികള്‍ സൂംബ ചെയ്യുന്നതിന്റെ വിഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോട്ടയ്ക്കല്‍, ചങ്കുവെട്ടി പിഎംഎസ്എപിടിഎം എല്‍പി സ്‌കൂളിലെ കുട്ടികളുടെ സൂംബ പരിശീലന ദൃശ്യങ്ങളാണ് മന്ത്രി സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്.

സ്‌കൂള്‍ യൂണിഫോമിലാണ് കുട്ടികള്‍ സൂംബ ചെയ്യുന്നതെന്നും അല്‍പ്പ വസ്ത്രം ധരിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി. ആര്‍ടിഇ പ്രകാരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പഠന പ്രക്രിയകള്‍ക്ക് കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം. രക്ഷിതാവിന് അതില്‍ ചോയ്‌സ് ഇല്ല. കോണ്ടക്ട് റൂള്‍സ് പ്രകാരം വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അദ്ധ്യാപകന് ബാധ്യത ഉണ്ട്. ആരും കുട്ടികളോട് അല്‍പ്പവസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.

























