തായ്‌ലൻഡിൽ കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ. ഭാര്യ സുചിത്ര, മക്കളായ പ്രണവ്, വിസ്മയ, സുഹൃത്തും ബിസിനസ്സ്മാനുമായ സമീർ ഹംസ എന്നിവരാണ് മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കി മാറ്റിയത്.

പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ വിസ്മയയും സമീർ ഹംസയും ആരാധകർക്കായും പങ്കുവച്ചിട്ടുണ്ട്. ‘‘മനോഹരമായ ദിവസം. പിറന്നാൾ ആശംസകൾ അച്ഛാ, ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു.’’–വിസ്മയ കുറിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരുന്നു മോഹൻലാൽ തായ്‌ലൻഡിലേക്കു തിരിച്ചത്. കുടുംബത്തിനൊപ്പം അവധി ആഘോഷിച്ചതിനു ശേഷം തിരിച്ചെത്തുന്ന താരം മഹേഷ് നാരായണൻ–മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യും.

























