മായയുടെ പിറന്നാൾ; അഭിമാനമെന്ന് മോഹൻലാൽ, ആശംസാപ്രവാഹം

മോഹൻലാലിന് ഇന്ന് ഇരട്ടി സന്തോഷം. എമ്പുരാൻ ഇന്ന് പ്രദർശനത്തിന് എത്തിയതോടൊപ്പം തന്റെ മകൾ വിസ്മയ(മായ) മോഹൻലാലിന്റെ പിറന്നാൾ കൂടിയാണ്. പുലർച്ചെ തന്നെ വിസ്മയയ്ക്ക് ആശംസ അറിയിച്ചു കൊണ്ടുള്ള പോസ്റ്റും മോഹൻലാൽ പങ്കുവച്ചു. “ജന്മദിനാശംസകൾ, മായക്കുട്ടി. ഓരോ ദിവസവും നിന്റെ സ്വപ്നങ്ങൾ നിറവേറ്റുന്നതിലേക്ക് നിന്നെ അടുപ്പിക്കുകയും നിന്റെ ജീവിതത്തിൽ സന്തോഷവും ചിരിയും നിറയ്ക്കുകയും ചെയ്യട്ടെ.

നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുകയാണ്. നിന്നെ എന്നും എപ്പോഴും സ്നേഹിക്കുന്നു, അച്ചാ”, എന്നാണ് മോഹൻലാൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണാ താരപുത്രിക്ക് ആശംസകൾ നേർന്ന് രം​ഗത്ത് എത്തിയത്. അച്ഛനും മകൾക്കും ഇന്ന് സന്തോഷത്തിൻ്റെ ദിനമെന്നാണ് ഏവരും കുറിച്ചത്.