ശബരിമലയിൽ ദർശനം നടത്തി മോഹൻലാൽ

ശബരിമലയിൽ ദർശനം നടത്തി മോഹൻലാൽ. പമ്പയിൽ നിന്ന് കെട്ടുനിറച്ചാണ് അദ്ദേഹം മലകയറിയത്. പമ്പയിൽ എത്തിയ മോഹൻലാലിനെ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ചു. മോഹൻലാലിനൊപ്പം അദ്ദേഹത്തിന്റെ സുഹൃത്ത് കെ മാധവനും ദർശനത്തിനായി എത്തിയിരുന്നു. മാർച്ച് 27 നാണ് മോഹൻലാൽ നായകനാവുന്ന ചിത്രം എമ്പുരാന്റെ റിലീസ്. സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിലാണ് മോഹൻലാൽ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. സിനിമയുടെ ചിത്രീകരണത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് മോഹൻലാൽ.

എമ്പുരാന്റെ റിലീസിന് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ, സിനിമയുടെ പ്രമോഷനും റിലീസും കഴിയുന്നത് വരെ മറ്റു കമ്മിറ്റ്മെറ്റുകൾ ഒഴിവാക്കിയിരിക്കുകയാണ് മോഹൻലാൽ എന്നാണ് റിപ്പോർട്ടുകൾ. ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ്, ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്.