37-ാം വിവാഹവാർഷികം ആഘോഷിച്ച് നടൻ മോഹൻലാലും ഭാര്യ സുചിത്രയും. വിവാഹ വാർഷികദിനത്തിൽ സുചിത്രയ്ക്ക് സ്നേഹ ചുംബനങ്ങൾ നേർന്ന് മോഹൻലാൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘ഹാപ്പി ആനിവേഴ്സറി സുചി, എന്നും കടപ്പാടുണ്ടായിരിക്കും, എന്നെന്നും നിന്റേത്’. ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി മോഹൻലാൽ എഴുതി. ആരാധകരും സഹപ്രവർത്തകരുമുൾപ്പടെ നിരവധിപ്പേരാണ് മോഹൻലാലിനും സുചിത്രയ്ക്കും ആശംസകളുമായി എത്തുന്നത്.


അതേസമയം മോഹൻലാൽ നായകനായി ഒടുവിൽ വന്ന ചിത്രം തുടരും സൂപ്പർഹിറ്റായി മുന്നേറുകയാണ്. ഒരിടവേളയ്ക്കുശേഷമാണ് പ്രായഭേദമന്യേ മലയാളികൾ ഒന്നടങ്കം ഒരു മോഹൻലാൽ ചിത്രം ഏറ്റെടുക്കുന്നത്. 1988 ഏപ്രിൽ 28ന് തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. സിനിമാകുടുംബത്തിൽ നിന്നുള്ളയാളാണ് സുചിത്ര. പ്രശസ്ത തമിഴ് നടനും നിർമാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര.























