പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ കെട്ടിയിട്ട് നഗ്നനാക്കി മർദിച്ചു ; സംഭവം കൊല്ലത്ത്

കൊല്ലം: തെന്മലയിൽ സദാചാര ഗുണ്ടായിസം. പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ടു മർദ്ദിച്ചു. ഇടമൺ സ്വദേശിയായ നിഷാദിനാണ് മർദനമേറ്റത്. സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം നടന്നത്.

സുജിത്, രാജീവ്, സിബിൻ, അരുൺ എന്നിവർ ചേർന്ന് വീട് വളയുകയായിരുന്നു. കൂടെ ഒരാൾ കൂടെയുണ്ടായിരുന്നു. ഇവർ നിഷാദിനെ വീട്ടിൽ നിന്നും വലിച്ചിഴയ്ക്കുകയും ക്രൂരമായ് മർദ്ദിക്കുകയും ചെയ്തു.

ശേഷം കൈലി ഉപയോഗിച്ച് പോസ്റ്റിൽ കെട്ടിയിട്ടു. തുടർന്ന് നിഷാദിനെ നഗ്നനാക്കി മർദിച്ചു. ഇതിന്റെ ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോയിൽ നിന്നും സ്ത്രീയുടെ ശബ്ദവും കേൾക്കാം. സ്ത്രീകളും യുവാവിനെ ആക്രമിക്കാൻ ഉണ്ടായിരുന്നുവെന്നാണ് വിവരം.

വീട് വളഞ്ഞ അഞ്ചുപേരിൽ നാലുപേരെ ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒന്നാംപ്രതി സുജിത്താണ്. രണ്ടാം പ്രതി രാജീവ്, മൂന്നാം പ്രതി സിബിൻ, നാലാം പ്രതി അരുൺ ഒരാളെ കൂടി കണ്ടെത്തേണ്ടതുണ്ട്. അയാൾ മൈക്ക് ഓപ്പറേറ്ററായ വ്യക്തിയാണെന്ന് പറയുന്നു.

അയാൾക്കായി പോലീസ് അന്വേഷണം തുടരുന്നുണ്ട്. നേരെത്തെതന്നെ സുജിത്തും നിഷാദും തമ്മിൽ കുടുംബവഴക്ക് ഉണ്ടായതായി പറയപ്പെടുന്നു. അതിന് ബാക്കിപത്രമാണ് ഈ സംഭവമെന്ന് പോലീസ് പറയുന്നു. നിഷാദ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ് സംഭവത്തിൽ ശക്തമായ നടപടിയെടുക്കാനൊരുങ്ങുകയാണ് പോലീസ്.