ആലുവ: അമ്മയെ നിരന്തരം പീഡിപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ. അമ്മ ആലുവ പോലീസിൽ നൽകിയ പരാതിയേത്തുടർന്നാണ് അറസ്റ്റ്. ആലുവയ്ക്കടുത്തുള്ള സ്ഥലത്ത് താമസിക്കുന്ന 28-കാരനാണ് അറസ്റ്റിലായത്. മകൻ സ്ഥിരമായി മദ്യപിക്കുന്ന ആളാണെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു. അറസ്റ്റിലായ മകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
























