‘അജ്മൽ അമീറിൽ നിന്ന് മോശം പെരുമാറ്റമുണ്ടായി’; വിശദീകരണ വീഡിയോയിൽ വെളിപ്പെടുത്തലുമായി നിരവധി പെൺകുട്ടികൾ

തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിൽ വിശദീകരണവുമായി എത്തിയ നടൻ അജ്മൽ അമീറിന്റെ പോസ്റ്റിന് താഴെ വെളിപ്പെടുത്തലുകളുമായി നിരവധി പെൺകുട്ടികൾ. നിരവധി പെൺകുട്ടികളാണ് അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായി കമന്റിൽ അറിയിക്കുന്നത്. അജ്മൽ വിഡിയോ കോൾ ചെയ്തതായും പെൺകുട്ടികൾ വെളിപ്പെടുത്തുന്നു. അജ്മൽ കൂട്ടുകാരികൾക്ക് മോശം മെസജുകൾ അയച്ചതായും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. സിനിമയിൽ അഭിനയിച്ച സഹതാരങ്ങളോടും അജ്മലിന്റെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായതായി ആരോപണമുണ്ട്.

അതേസമയം മെസജുകൾ തന്റെ അക്കൗണ്ട് കൈകാര്യം ചെയ്തവർ അയച്ചതാണെന്നാണ് അജ്മലിന്റെ വാദം. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്നുമുതൽ താൻ മാത്രമായിരിക്കും കൈകാര്യം ചെയ്യുക എന്ന് അറിയിച്ചുകൊണ്ട് അജ്മൽ സ്റ്റോറി പങ്കുവച്ചിട്ടുണ്ട്. നേരത്തെ, തന്റേതെന്ന പേരിൽ പ്രചരിച്ച ശബ്ദങ്ങൾ എഐ ആണെന്ന് വിശദീകരിച്ചാണ് അജ്മൽ വിഡിയോ പോസ്റ്റ് ചെയ്തത്. ഈ വിഡിയോയ്ക്ക് താഴെയാണ് പെൺകുട്ടികളുടെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെയാണ് അജ്മലിൻറെ വിഡിയോ കോൾ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും പുറത്തു വന്നത്. വാട്സാപ്പ് കോൾ റെക്കോഡ് ചെയ്തതിൻറെ ഒരു ഭാഗമാണ് പുറത്തുവന്നത്. സെക്സ് വോയിസിൽ അജ്മലിൻറെ മുഖവും കാണിക്കുന്നുണ്ട്. തൻറെ കല്യാണം കഴിഞ്ഞതല്ലേ എന്ന് പെൺകുട്ടി ചോദിക്കുമ്പോൾ അതൊന്നും താൻ അറിയേണ്ടെന്നും താൻ താമസ സൗകര്യം ഒരുക്കി തരാമെന്നും അജ്മൽ പറയുന്നതും കാണാം.