പുതിയ ജീവിതത്തിലേക്ക് ചുവടുവയ്ക്കുന്ന നാഗചൈതന്യ, സാമന്തയ്‌ക്കൊപ്പമുള്ള തന്റെ ഇന്‍സ്റ്റഗ്രാമിലെ അവസാന ചിത്രവും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള താരമായ ശോഭിത ധൂലിപാലയെയാണ് നാഗചൈതന്യ വിവാഹം കഴിക്കാനൊരുങ്ങുന്നത്. ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതോടെ മുന്‍ഭാര്യയായിരുന്നു സാമന്തയ്‌ക്കൊപ്പമുള്ള മൂന്ന് പോസ്റ്റുകള്‍ നാഗചൈതന്യയുടെ ഫീഡിലുണ്ടെന്നാണ് ആരാധകര്‍ കണ്ടെത്തിയത്. അതില്‍ ഒന്ന് വിവാഹമോചന വാര്‍ത്ത പങ്കുവെച്ച് കൊണ്ടുള്ളതായിരുന്നു. മറ്റൊന്ന് മജിലി എന്ന സിനിയുടെ പോസ്റ്റര്‍ ആയിരുന്നു.

എന്നാല്‍, മൂന്നാമതായി ഉണ്ടായിരുന്ന ഒരു റേസ് ട്രാക്കിന്റെ പശ്ചാത്തലത്തിലുള്ള ചിത്രമായിരുന്നു. ‘മിസിസ് ആന്‍ഡ് ദി ഗേള്‍ഫ്രണ്ട്’ എന്ന ക്യാപ്ഷനോടെയായിരുന്നു ഈ ചിത്രം പങ്കുവെച്ചിരുന്നത്. ചുവന്ന റേസ് കാറിന്റെ രണ്ട് ഡോറുകളുടെ വശങ്ങളിലായി ഇരുവരും നില്‍ക്കുന്നതുമായിരുന്നു ചിത്രത്തില്‍. ഈ ചിത്രം നീക്കണമെന്ന് സാമന്തയുടെ ആരാധകര്‍ അദ്ദേഹത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ ശോഭിതയുമായുള്ള വിവാഹത്തിന് മുന്നോടിയായി നാഗചൈതന്യ ഈ ചിത്രവും നീക്കിയിരിക്കുകയാണ്.



2021 ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗചൈതന്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2017-ലായിരുന്നു ഇവരുടെ വിവാഹം.























